ദീപ നീ പറഞ്ഞത് ശരിയായ കാര്യം തന്നെയാണ്.. ഞാൻ നോക്കുമ്പോൾ രാജേഷ് ചേട്ടൻ വാട്സ്ആപ്പ് ലോക്ക് ആക്കി ഇട്ടിരിക്കുകയാണ്.. രാവിലെ വന്ന ഉടനെ തന്നെ സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്ക് വിളിച്ചു നിർത്തി സന്ധ്യ അടക്കം പറഞ്ഞപ്പോൾ ദീപക്ക് കുളിര് കോരി പോയി.. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ സന്ധ്യേ നിൻറെ രാജേഷ് ചേട്ടന് എന്തോ ഒരു ചുറ്റിക്കളി ഉണ്ട് എന്നുള്ളത്.. സന്ധ്യയുടെ ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്ന കനൽ ഒന്നുകൂടെ ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ട് ദീപ പറഞ്ഞു.. അല്ലെങ്കിലും സന്ധ്യയുടെയും അവളുടെ .
ഭർത്താവിന്റെയും മെയ്ഡ് ഫോർ ഈച്ച് അദർ കളി ദീപയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് കുറച്ചുകാലം ഏറെയായി.. ഇടയ്ക്കിടയ്ക്ക് ഒരുമിച്ച് യാത്ര പോകുന്നതും അതുപോലെതന്നെ ബർത്ത് ഡേ ആഘോഷിക്കുന്നതും ഫോട്ടോ എടുക്കുന്നതും വേറെ ആർക്കും ഭർത്താവും കുടുംബവും ഒന്നും ഇല്ലാത്തതുപോലെ.. ദീപയും സന്ധ്യയും വർഷങ്ങളായി ഒരേ സ്കൂളിലെ അധ്യാപികമാരാണ്.. സുഹൃത്തുക്കളുമാണ്.. രാജേഷിന്റെയും സന്ധ്യയുടെയും പ്രണയ വിവാഹമായിരുന്നു.. സന്ധ്യയുടെ വീട്ടുകാർക്ക് വിവാഹത്തിന് വലിയ താല്പര്യമുണ്ടായിരുന്നില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….