പുറത്ത് പന്തലു വർക്ക് ചെയ്തവർക്ക് ഉള്ള കാശ് കൂടി കൊടുത്തു വീടിനുള്ളിലേക്ക് കയറിയതും അവൻറെ ഉള്ളൊന്നു പിടച്ചു.. അകത്ത് ചേച്ചിമാരും അമ്മയും കൂടി ചേർന്ന് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് കേൾക്കാം.. അളിയന്മാർ രണ്ടുപേരും മുകളിൽ തന്റെ മുറി ഒരുക്കുന്ന തിരക്കിലാണ്.. എല്ലാവരും നല്ല സന്തോഷത്തിൽ.. പ്രതീക്ഷിക്കാതെ വന്നുചേർന്ന ഭാഗ്യം.. ദാരിദ്ര്യത്തിന്റെ കൈപ്പുനീർ കുടിച്ച് ജീവിച്ചവർ എല്ലാം ഇന്ന് സ്വർഗ്ഗതുല്യമായ ജീവിതത്തിലാണ്…
വേഗം മുറിയിലേക്ക് ചെന്നെ.. കിടക്കാൻ ആയില്ലേ.. അമ്മയാണ്.. എന്നും തോരാതെ പെയ്തു മാത്രം കണ്ടിരുന്ന ആ കണ്ണുകളിൽ ഒരു തിളക്കം ഉണ്ട് ഇന്നു.. അതുപോലെ ഒരു പ്രതീക്ഷയും ഉണ്ട്.. മക്കളുടെ എല്ലാം ജീവിതം ഒരു കര പറ്റി കണ്ട സമാധാനം ഉണ്ട്.. അതിനുവേണ്ടിയല്ലേ താൻ മോഹിച്ചിട്ടുള്ളൂ.. കഷ്ടപ്പെട്ടിട്ടുള്ളൂ.. പ്ലസ് ടു കഴിഞ്ഞപ്പോൾ പഠിത്തം.
പോലും ഉപേക്ഷിച്ചു കളഞ്ഞത് അതിനുവേണ്ടി ആയിരുന്നില്ലേ.. അമ്മയെ നോക്കി വെറുതെ ഒന്ന് മൂളി കൊണ്ട് പഴയ വീടിൻറെ മുകളിലെ മരത്തിൽ തീർത്ത പടവുകൾ കയറുമ്പോൾ നിർവികാരത ആയിരുന്നു അവനിൽ.. വന്നല്ലോ മണവാളൻ.. വലിയ അളിയൻ മനുവാണ്.. ആള് പോലീസിലാണ്.. നാണമാണോ കിച്ചുവേ.. അവൻറെ മുഖത്തേക്ക് നോക്കി കള്ളച്ചിരിയോടെ കുഞ്ഞളിയന്റെ വക അടുത്ത ചോദ്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….