ഒരു ഉറുമ്പിന്റെ ജീവനുപോലും വലിയ വിലയുണ്ട് എന്ന് നമുക്ക് അറിയാമെങ്കിലും ഇന്നത്തെ കാലത്ത് പലരും ഇത് ഓർക്കാറില്ല.. മനുഷ്യജീവനു പോലും പലരും വില നൽകാത്ത കാലത്ത് മാസങ്ങളായി മുട്ട ഇടാത്ത നടക്കാൻ പോലും ബുദ്ധിമുട്ടിയ തൻറെ കോഴിയെ കൊല്ലാൻ നൽകാതെ ആശുപത്രിയിൽ എത്തിച്ച ഒരു ഉടമസ്ഥനെ പറ്റിയുള്ള ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.. ചെങ്ങന്നൂർ വെറ്റിനറി ക്ലിനിക്കിൽ കഴിഞ്ഞദിവസം എത്തിയ രണ്ടു വയസ്സുള്ള കോഴിക്ക് നടക്കാൻ പറ്റുന്നില്ല എന്ന്.
ഉടമസ്ഥൻ പറഞ്ഞത് അനുസരിച്ച് പരിശോധിച്ചപ്പോൾ വയറിനുള്ളിൽ വലിയൊരു മുഴ കണ്ടെത്തി.. അവശനിലയിൽ ആയിരുന്നു കോഴിക്ക് ഓപ്പറേഷൻ നടത്തി രക്ഷിക്കണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടത് അനുസരിച്ച് ഓപ്പറേഷൻ നടത്തി.. കോഴിക്ക് 2 കിലോ ആയിരുന്നു തൂക്കം.. തുടർന്ന് ഓപ്പറേഷനിലൂടെ 890 ഗ്രാം അതായത് കോഴിയുടെ തൂക്കത്തിന്റെ പകുതിയോട് അടുത്ത തൂക്കമുള്ള .
ഒരു മുഴ നീക്കം ചെയ്തു.. ഒരു തുള്ളി ചോര പോയാലും മരണത്തിലേക്ക് പോകുന്ന ആ കോഴിക്ക് ജനറൽ അനസ്തേഷ്യ നൽകിയാണ് അവിടെനിന്ന് മുഴ നീക്കം ചെയ്തത്.. കോഴിയുടെ അണ്ഡാശയത്തോട് ചേർന്നുള്ള ഗർഭാശയത്തിന് അടുത്തുള്ള ഭാഗത്തായിട്ടാണ് ആ മുഴ കണ്ടെത്തിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….