മലയാളിയുടെ ചുണ്ടിലും മനസ്സിലും തട്ടി കളിക്കുകയാണ് വാതിൽക്കൽ വെള്ളരിപ്രാവ് എന്നുള്ള പാട്ട്.. സൂഫിയും സുജാതയും എന്നുള്ള ചിത്രത്തിൽ എം ജയചന്ദ്രൻ ഈണമിട്ട മനോഹരം പ്രണയഗാനം.. ഈ ഗാനം മില്യൻ കാഴ്ചക്കാരുമായി യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.. ഇതിനോടൊപ്പം തന്നെ ഗാനത്തിന്റെ മനോഹരമായ കവർ വേർഷനുകളും പുറത്തിറങ്ങിയിട്ടുണ്ട്.. ഇവിടെ ഇതാ ആ ഒരു പ്രണയകാലത്തെ താരാട്ട് ആക്കി മാറ്റുകയാണ് ദിവ്യ എസ് ഐഎഎസ്.. അവരുടെ മകൻറെ കൂടെ കളിക്കുമ്പോഴാണ് .
മനോഹരമായി പാടിയത്.. ഭർത്താവും എംഎൽഎയും ആയ ശബരീനാദ് ആണ് ഭാര്യയുടെയും മകന്റെയും വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.. ദിവ്യ പാടുന്നതിന് ഒപ്പിച്ച് തന്റേതായ രീതിയിൽ മകനും പാടാൻ ശ്രമിക്കുന്നുണ്ട്.. പാട്ടിന് മകൻറെ വക അഡീഷണൽ ആയിട്ട് വരികളുണ്ട് എന്നും ശബരി വീഡിയോയ്ക്ക് താഴെ കൊടുക്കുന്നു.. ഇത്രയും മനോഹരമായി പഴയ സബ് കലക്ടർ പാടുമോ .
എന്നാണ് ഗാനം കേട്ട ആളുകൾ ഓരോരുത്തരും ചോദിച്ചത്.. കുട്ടിക്കാലത്തെ യുവജനോത്സവ വേദികളിൽ നിറഞ്ഞുനിന്ന ദിവ്യ പിന്നീട് പാടുന്നതിൽ അത്ഭുതമില്ല എന്ന് മറ്റൊരു കൂട്ടരും പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….