മഴയിൽ മുങ്ങുന്ന നാടിന് കരകയറാൻ 10000 രൂപ നൽകി ചെരുപ്പ് കുത്തിയാൽ ലിസി.. കണ്ണുള്ളവർ കാണട്ടെ ഈ സഹോദരിയുടെ വലിയ മനസ്സ്.. പേരമ്പ്ര സ്ഥലത്തെ ലിസിയാണ് മഹാമാരിയിൽ മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് കാണിച്ച മാതൃകയാവുന്നത്. ബസ്റ്റാന്റിന്റെ ഓരത്തിരുന്ന് പൊട്ടിയ ചെരുപ്പുകൾ തുന്നി കിട്ടുന്ന ചില്ലി കാശില്‍ നിന്നാണ് ഇവർ ഈ വലിയ തുക നാടിന് സമ്മാനിച്ചത്.. ആസിഡ് പൊള്ളിയ ശരീരവും ആയിട്ട് കുഞ്ഞു പ്രായത്തിൽ എത്തിയതാണ് ലിസി.. നാടും നാട്ടുകാരും പ്രയാസത്തിൽ ആകുമ്പോൾ നമുക്ക്.
പണവും സുഖവും ഉണ്ടായിട്ട് എന്താണ് കാര്യം.. എന്തിനാണ് ഇത്രയും പണം നൽകുന്നത് എന്നുള്ള ചോദ്യത്തിന് ലിസിയുടെ മറുപടിയിലുണ്ട് നന്മയുടെ തുടിപ്പ്.. മഴ കലിതുള്ളിയതിനാൽ കുറേ ദിവസമായി ലിസിക്ക് പണി ഇല്ലായിരുന്നു.. വള്ളി പൊട്ടി തേഞ്ഞുപോയ ചെരുപ്പ് പോലെ ജീവിതവും കഷ്ടത്തിലായി.. കഴിഞ്ഞവർഷം മഹാപ്രളയത്തിൽ പതിനായിരം രൂപയും
25 സാരിയുമായിരുന്നു ലിസിയുടെ സംഭാവന.. ഈ ലിസിയെ കുറിച്ച് അറിഞ്ഞാൽ ആരുടെയും കണ്ണ് നിറഞ്ഞു പോകും.. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്ന ചെറുപട്ടണത്തിലെ യാത്രക്കാരുടെ പാദരക്ഷകൾ പൊട്ടിപ്പോയാൽ ആരും അവൾ ഇരിക്കുന്ന സ്ഥാനത്തേക്ക് വിരൽ ചൂണ്ടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….