സ്നേഹിക്കാൻ മനുഷ്യരേക്കാൾ മിടുക്കർ നായ്ക്കൾ ആണ് എന്നുള്ള കാര്യത്തിൽ ആർക്കും ഒരു തർക്കവും ഉണ്ടാവില്ല.. ഇവിടെ ഉള്ള ഒരു നായിൻറെ സ്നേഹം കണ്ടാൽ ആർക്കും കണ്ണ് നിറഞ്ഞു പോകും.. നാലു മാസങ്ങൾക്കു മുമ്പ് മരിച്ചുപോയ യജമാനനെയും കാത്ത് ആശുപത്രി കവാടത്തിൽ കാത്തുനിൽക്കുന്ന ഈ നായയുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുന്നു.. യജമാനൻ മരിച്ചു എന്നുള്ള സത്യം അറിയാതെ തന്നോടൊപ്പം ആശുപത്രിയിൽ നിന്ന് വരും എന്നുള്ള പ്രതീക്ഷയിൽ ഉള്ള കാത്തിരിപ്പിലാണ്.
ഈ നായ.. ബ്രസീലിനാണ് ഈ സംഭവം നടക്കുന്നത്.. ഒരു സംഘർഷത്തിനിടെ ഗുരുതരമായ പരിക്കേറ്റ് നിലയിലായിരുന്നു നായയുടെ ഉടമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. 59 വയസ്സുകാരനായ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുവന്ന ആംബുലൻസിനെ പിന്തുടർന്ന് ആയിരുന്നു നായയും ആശുപത്രിയിൽ എത്തിയത്.. ആശുപത്രിയിൽ നിന്ന് ആവശ്യമായ ചികിത്സകൾ എല്ലാം .
അയാൾക്ക് ലഭിച്ചിരുന്നു എങ്കിലും പരിക്ക് വളരെയധികം ഗുരുതരമായതുകൊണ്ടുതന്നെ അയാൾ മരണപ്പെടുകയായിരുന്നു.. തന്നെ തനിച്ചാക്കി യജമാനൻ യാത്രയായ വിവരം ഈ നായ അറിഞ്ഞിരുന്നില്ല.. യജമാനൻ തിരിച്ചുവരും എന്നുള്ള പ്രതീക്ഷയിൽ അവൻ ആശുപത്രിയുടെ കവാടത്തിനരികിൽ ഇരുപ്പ് ഉറപ്പിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….