സ്കൂൾ വിദ്യാർത്ഥിനിയെ കയറ്റാതെ പോയ ബസ്സിനെ കണ്ടു പോലീസുകാർ ചെയ്തത് കണ്ടോ.. കയ്യടിച്ചു നാട്ടുകാർ.. സ്കൂൾ വിദ്യാർത്ഥിനിയെ കയറ്റാതെ പാഞ്ഞുപോയ ബസ്സിനെ പിന്തുടർന്ന് എത്തിയ പോലീസുകാർ അവരെക്കൊണ്ട് പിഴ അടപ്പിച്ചു.. തുടർന്ന് വിദ്യാർത്ഥിനിയെയും അതേ ബസ്സിൽ കയറ്റി വിട്ടിട്ടാണ് പോലീസ് തിരികെ മടങ്ങിയത്.. വൈകിട്ട് 5 30ന് ഹെഡ് പോസ്റ്റ് ഓഫീസ് കവലയിൽ വച്ച് ആണ് പ്ലസ് വൺ വിദ്യാർഥിനിയെ കയറ്റാതെ ഒരു സ്വകാര്യ ബസ് അമിതമായ സ്പീഡിൽ പാഞ്ഞു പോയത്.. വനിത കോളേജുകൾ അടക്കം ഒൻപത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇടത്ത് ബസ്സ് നിർത്താതെ പോയത് പോലീസിനെയും ചൊടിപ്പിച്ചു.. ജില്ലാ പോലീസ് കൺട്രോൾ റൂം വാഹനം അതുവഴി വന്നപ്പോൾ സ്കൂൾ യൂണിഫോം ഇട്ട പെൺകുട്ടി റോഡിൽ നിന്നും കരയുന്നത് എസ് ഐ മുഹമ്മദ് കബീർ ശ്രദ്ധിച്ചതോടെ കൂടിയാണ് സ്വകാര്യ ബസിന്റെ ക്രൂരത പുറംലോകം അറിഞ്ഞത്.. പെൺകുട്ടിയോട് കാര്യം തിരക്കിയപ്പോൾ.
നാട്ടിലേക്കുള്ള ബസ് കൈ കാണിച്ചിട്ട് നിർത്താതെ പോയി എന്നും ഇനി ആറുമണിക്ക് മാത്രമേ ബസ്സ് ഉള്ളൂ എന്നും അതുവരെ ഒറ്റയ്ക്ക് നിൽക്കണമെന്നും പെൺകുട്ടി സങ്കടത്തോടെ പറഞ്ഞു.. ഒരു ഒറ്റപ്പെട്ട സ്ഥലത്താണ് പെൺകുട്ടി യുടെ വീട്.. വല്ലപ്പോഴും മാത്രമേ അതുവഴി ബസ് സർവീസ് ഉള്ളൂ.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….