പോലീസ് എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് എല്ലാവർക്കും പേടിയാണ് അല്ലേ.. എന്നാൽ ഒരു പേടിയും ഇല്ലാതെ വളരെ കൂൾ ആയിട്ട് പോലീസിനോട് ഇടപെടുന്ന ഒരു ചേട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.. ഒരു ഷർട്ട് പോലും ഇടാതെ കാവി മുണ്ട് ധരിച്ച് പിങ്ക് പോലീസിൻറെ കാറിന്റെ മുകളിൽ കയറിയിരുന്നതിനു ശേഷം ഇറങ്ങിവന്ന് പോലീസിനെ സല്യൂട്ട് കൊടുക്കുന്ന ഒരു മധ്യവയസ്കൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെയധികം പ്രചരിക്കുന്നത്.. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം നടക്കുന്നത്.. .
ഇയാൾ മദ്യപിച്ച് കാണിക്കുന്ന പ്രവർത്തികളാണ് എന്നുള്ള രീതിയിലാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ.. പലരും ആക്ഷൻ ഹീറോ ബിജു എന്നുള്ള ചിത്രത്തിലെ സുരേഷ് ചെയ്ത കഥാപാത്രം ഓർമ്മവന്നു എന്നുള്ള രീതിയിലും ധാരാളം കമൻറുകൾ പറഞ്ഞിട്ടുണ്ട്.. എന്തായാലും ചേട്ടൻറെ ധൈര്യം സമ്മതിക്കേണ്ടത് തന്നെയാണ്.. പോലീസുകാരോട് ആണ് ചേട്ടൻറെ കളി.. ഇനി ഇതിൻറെ.
പുറകിൽ എന്തൊക്കെ പുലിവാലുകൾ ആണ് വരാൻ പോകുന്നത് എന്ന് നമുക്ക് കണ്ടു തന്നെ അറിയണം.. എന്തായാലും മദ്യപിച്ചിട്ടാണോ അയാൾ അങ്ങനെയൊക്കെ ചെയ്യുന്നത് എന്നുള്ള കാര്യം വ്യക്തമല്ല.. അങ്ങനെയൊക്കെ ആ വ്യക്തി ചെയ്യുമ്പോൾ പോലീസുകാർ അപ്പോൾ നോക്കി നിൽക്കുകയാണ് ചെയ്യുന്നത് എന്നാൽ പിന്നീട് എട്ടിൻറെ പണി വരുമോ എന്നുള്ളത് കണ്ട് തന്നെ അറിയണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…