ഇന്നത്തെ വീഡിയോയിൽ പറയുന്നത് കടുവയെ പിടിച്ച കിടുവയെ കുറിച്ചാണ്.. നമ്മൾ മലയാളത്തിൽ ഒക്കെ തമാശ രീതിയിൽ പറയുന്ന ഈ വാക്യത്തെ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഒരു തവള.. പൊതുവേ നമുക്ക് അറിയാൻ പാമ്പുകളാണ് ഏറ്റവും കൂടുതൽ തവളകളെ ഭക്ഷണമാക്കുന്നത്.. എന്നിരുന്നാലും വല്ലപ്പോഴും ഒക്കെ തിരിച്ചു സംഭവിക്കാറുണ്ട്.. പാമ്പുകളെ തവളകളും പിടികൂടാറുണ്ട്.. അത് ആരോഗ്യവും സൈസും ഒക്കെ അനുസരിച്ച് ഇരിക്കും.. നമ്മൾ ഇപ്പോൾ പറയാൻ പോകുന്നത് അല്പം കടന്ന കയ്യിനെ കുറിച്ചാണ്.. .
അതായത് ലോകത്തിലെ തന്നെ ഏറ്റവും വിഷം കൂടിയ പാമ്പുകളിൽ ഒന്ന്.. ഇത് വളരെ പ്രശസ്തനായ പാമ്പാണ്.. അതിൽ ഒന്നിനെ ജീവനോടെ വിഴുങ്ങുന്ന ഒരു പച്ചതവളയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.. ഒരു കൊടും വിഷ പാമ്പിനെയാണ് ഈ പച്ചത്തവള വിഴുങ്ങിയത്.. അതുകൊണ്ടുതന്നെയാണ് ഇത് ഇത്രത്തോളം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നതും…
ലോകത്തിലെ തന്നെ വിഷം കൂടിയ പാമ്പുകളിൽ മൂന്നാമത്തെ സ്ഥാനമാണ് ഈ കോസ്റ്റൽ പാമ്പിന് ഉള്ളത്.. ഓസ്ട്രേലിയയിലുള്ള ഒരു വില്ലയിലാണ് സംഭവം.. വിഴുങ്ങുന്നതിനിടയിൽ നിരവധി തവണ പാമ്പിൻറെ കടി ഏറ്റിട്ടുപോലും അത്ഭുതകരമായിട്ട് തവള രക്ഷപ്പെട്ടു എന്നുള്ളത് പാമ്പ് പിടിക്കുന്ന വിദഗ്ധന്മാരെ പോലും അമ്പരപ്പിച്ച കാര്യമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….