ഞാനൊരു കാര്യം ചോദിച്ചാൽ സുജ ചേച്ചിക്ക് വിഷമം ആകുമോ.. ഗൗരി ഒരല്പം മടിയോടെയാണ് അത് ചോദിച്ചത്.. നീ ചോദിക്ക്.. അവൾക്ക് അഭിമുഖമായി കിടന്ന് സുദർശന അവളുടെ ചോദ്യത്തിന് കാതോർത്തു.. ചോദ്യം ഇഷ്ടമായില്ലെങ്കിൽ മറുപടി പറയേണ്ട കേട്ടോ.. കുറച്ചുനാളായുള്ള സംശയമാണ്.. സുദർശനിയുടെ മുഖഭാവം ശ്രദ്ധിച്ചു ഗൗരി പറഞ്ഞു.. നീട്ടി വലിക്കാതെ ചോദിക്ക് പെണ്ണേ.. ഉറക്കം വരുന്നു.. അവളുടെ തലയ്ക്ക് ഒരു തട്ട് കൊടുത്ത സുധ പറഞ്ഞു.. ചേച്ചി എന്താ കല്യാണം കഴിക്കാത്തത്.. ജാതക പ്രശ്നം ആണോ അതോ…. .
പകുതിയിൽ അവൾ നിർത്തി.. ഇതാണോ ഇത്രയും വലിയ കാര്യം.. ഉറങ്ങാൻ നോക്ക്.. സെക്കൻഡ് ഷോ കഴിഞ്ഞു വന്ന് ഉറങ്ങാൻ കിടക്കുമ്പോൾ വേറെ ഒന്നും കിട്ടിയില്ലേ നിനക്ക് ചോദിക്കാൻ.. നാളെ ജോലിക്ക് പോകണ്ടേ.. കഥ പറഞ്ഞ് ഇരുന്നാൽ നേരത്തിന് എഴുന്നേൽക്കില്ല.. പുതപ്പ് വലിച്ചിട്ട് അവൾ ബെഡ് ലൈറ്റ് ഓഫ് ആക്കി തിരിഞ്ഞു കിടന്നു.. ചോദിക്കണ്ടായിരുന്നു എന്ന ഗൗരിക്ക് തോന്നി…
അല്ലേലും നാവിൽ വേണ്ടാത്ത ചോദ്യങ്ങളെ വരുള്ളൂ.. സ്വയം കുറ്റപ്പെടുത്തി അവളും പുതപ്പ് നേരെയാക്കി ഉറങ്ങാൻ കിടന്നു.. ഗൗരിയും സുദർശന എന്ന സുധയും കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനിയിൽ മാനേജർ ആണ്.. സുദർശന.. 10 വർഷമായി ഒരേ കമ്പനിയിൽ.. അവിടെ എച്ചാർ ഡിപ്പാർട്ട്മെൻറ് പുതിയതായി ജോയിന്റ് ചെയ്തതാണ് ഗൗരി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….