നിനക്ക് ഇനിയും ചുംബിക്കാൻ അറിയില്ലേ കാശി.. പ്രണയിനിയായ നീയയുടെ ചോദ്യം കേട്ട് അവൻ അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി.. കാശിയുടെ ഫോണിൽ തലേന്നത്തെ അവൻറെ ബർത്ത് ഡേ പാർട്ടിയുടെ വീഡിയോ കാണുകയായിരുന്നു അവൻ.. മുഖമുയർത്തി അവനെ നോക്കി.. എന്താടാ നീ ഒന്നും പറയാത്തത്.. പ്രണയത്തിൽ ആയിട്ട് രണ്ടു വർഷങ്ങൾ കഴിഞ്ഞു.. സത്യത്തിൽ ഇതുവരെയും താൻ അവളെ ചുംബിച്ചിട്ടില്ല.. എന്തിനേറെ അവളുടെ അടുത്ത ഒന്ന് ചേർന്നിരുന്നിട്ട് കൂടെയില്ല.. അതുകൊണ്ടായിരിക്കും.
ഇങ്ങനെ ഒരു ചോദ്യം.. അവൻറെ തൊണ്ടയിലെ ഉമിനീർ വറ്റി.. നിനക്കിപ്പോൾ ചുംബനം വേണോ.. അവൻ അവളോട് ചോദിച്ചു.. പോടാ.. അവൾ അവൻറെ തോളിൽ അടിച്ചു.. ഇവിടെ നോക്കിക്കേ ഇനി കേക്ക് കട്ട് ചെയ്തു കഴിഞ്ഞപ്പോൾ നിൻറെ അമ്മ എത്ര സ്നേഹത്തോടെയാണ് നിൻറെ കവിളിൽ ഉമ്മ വെച്ചത്.. എത്ര സ്നേഹവും വാത്സല്യവും അഭിമാനവും ഒക്കെയാണ് ആ മുഖത്ത്.. .
അവർ അമ്മയായ ദിവസം കൂടെ അല്ലായിരുന്നോ ഇന്നലെ.. എന്നിട്ടും നീ അമ്മയ്ക്ക് ഒരു ഉമ്മ പോലും തിരിച്ചു കൊടുത്തില്ല.. എന്തിനേറെ അമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കുന്നു കൂടെയില്ല.. അപ്പുറത്ത് നിൽക്കുന്ന അച്ഛൻറെ മുഖത്തും എന്തൊരു സന്തോഷമാണ്.. അച്ഛൻ നിനക്ക് കേക്ക് വായിൽ വച്ച് കഴിഞ്ഞിട്ട് നിന്നെ നോക്കുന്ന ഒരു നോട്ടം കണ്ടോ.. എൻറെ കുഞ്ഞ് ഇത്രയും വലുതായി എനിക്കൊപ്പം അവനും വളർന്നു എന്നല്ലേ ആ കണ്ണുകളിലെ ഭാവം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…