നാട്ടിലെ ബഹുമുഖ പ്രതിഭയായ ബിരുദാനന്തര ബിരുദക്കാരൻ ഹരികൃഷ്ണൻ…

ആനി രാവിലത്തെ കുർബാനയ്ക്ക് വേണ്ടി പള്ളിയിലേക്ക് ഇറങ്ങി.. ഇന്ന് അവൾ ഒറ്റയ്ക്കാണ്.. എന്നും കൂടെ അപ്പനും അമ്മച്ചിയും ഒക്കെ ഉണ്ടാകാറുണ്ട്.. ഇന്ന് അപ്പന് വലിവ് കൂടിയിട്ടുണ്ട്.. അമ്മച്ചി ചൂട് കട്ടൻ കാപ്പി കുടിക്കാൻ കൊടുത്ത് അപ്പന്റെ നെഞ്ച് തടവി കൊടുത്തു.. ആശുപത്രിയിൽ പോകാൻ പറഞ്ഞാൽ അപ്പൻ കേൾക്കില്ല.. വെയിൽ ഉദിക്കുമ്പോൾ എല്ലാം ശരിയാകും എന്നാണ് പറയുന്നത് കേട്ടിട്ടുള്ളത്.. അപ്പന് ആശുപത്രി പേടിയാണ്.. അപ്പൻറെ ഈ അവസ്ഥയിൽ അഡ്മിറ്റ് ആക്കും എന്നുള്ള പേടിയാണ്.. പള്ളിയിലേക്കുള്ള വഴി വിജനമാണ്.. .

   

വഴിയിൽ ആകെയുള്ളത് ഹരിയേട്ടന്റെ ചായക്കടയാണ്.. നാട്ടിലെ എല്ലാവരുടെയും സഹായിയാണ് ഹരിയേട്ടൻ.. ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദവും ഒക്കെ ഉണ്ടെങ്കിലും ഹരിയേട്ടന് ഇതുവരെ ഒരു ജോലി നേടാൻ കഴിഞ്ഞിട്ടില്ല.. എന്നാലും ഹരിക്ക് നിരാശ ഒന്നുമില്ല.. രാവിലെ അയാൾ ചായക്കടക്കാരൻ ഹരിയായി മാറും.. അച്ഛനെയും അമ്മയെയും കടയിൽ സഹായിക്കും… .

ചുരം കയറി പോകുന്ന തൊഴിലാളികളുടെ വണ്ടികൾ ഒക്കെ ഹരിയുടെ കടയിലെ സ്ഥിരം പറ്റുകാർ ആണ്.. പത്തുമണി കഴിഞ്ഞാൽ പിന്നെ പ്ലംബർ ഹരിയാണ്.. ഞായറാഴ്ചകളിൽ പാരലൽ കോളേജ് അധ്യാപകനാണ്.. അങ്ങനെ നാട്ടിലെ അറിയപ്പെടുന്ന ഒരു ബഹുമുഖ പ്രതിഭയാണ്.. ആനിയെ അന്നക്കുട്ടി എന്ന് വിളിക്കുന്നത് ഹരിയേട്ടൻ മാത്രമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…