ഞാൻ ജോലിക്ക് പോകുന്നത് ഭർത്താവിനു ഒട്ടും ഇഷ്ടമല്ല എന്നിട്ടും ഇൻറർവ്യൂ പോകാൻ അങ്ങേര് എന്നെ അനുവദിച്ചു.. പത്തരയ്ക്ക് ഒരു ബസ്സുണ്ട്.. അതിൽ കയറിയാൽ 11ന് മുമ്പ് ടൗണിലേക്ക് എത്താൻ സാധിക്കും.. അറിഞ്ഞത് വെച്ച് നോക്കിയാൽ സ്റ്റാൻഡിൽ നിന്ന് നടക്കേണ്ട ദൂരമേയുള്ളൂ ഇൻറർവ്യൂ നടക്കുന്ന സ്ഥാപനത്തിലേക്ക്.. ആഗ്രഹങ്ങളിലേക്ക് എത്താനുള്ള യാത്ര ആരംഭിച്ച നാളായിരുന്നു അത്.. പഠിച്ചത് വിഷ്വൽ മീഡിയയാണ്.. ടിവിയിൽ സിനിമ കാണുന്ന കാലം തൊട്ടേ പരസ്യങ്ങളിലായിരുന്നു ശ്രദ്ധ..
അതിനായി ചില്ലറ തല്ലൊന്നുമല്ല വീട്ടിൽ ഉണ്ടാക്കിയിരിക്കുന്നത്.. എല്ലാവർക്കും പരസ്യം വരുമ്പോൾ ചാനൽ മാറ്റണം.. ഞാനുണ്ടെങ്കിൽ അത് ഒട്ടും സമ്മതിക്കില്ല.. ഏട്ടനും അമ്മയും അച്ഛനും എല്ലായിപ്പോഴും എനിക്ക് വഴങ്ങി തരാർ ഒന്നുമില്ല.. പരസ്യം കാണാൻ സമ്മതിക്കാതെ വരുമ്പോൾ ടിവിയുടെ സ്വിച്ച് അങ്ങ് ഓഫ് ചെയ്ത് ഞാൻ അങ്ങോട്ട് പോകും.. അവർ വീണ്ടും ഓൺ ചെയ്തു കാണും.. അത്രയേ ഉള്ളൂ…
പറഞ്ഞുവരുന്നത് പരസ്യങ്ങളെ കുറിച്ചാണ്.. മുഴുവൻ ജനങ്ങളെയും ആകർഷിക്കാൻ പാകമുള്ള അതിലെ വാചകങ്ങളെ കുറിച്ചാണ്.. പരസ്യചിത്രങ്ങളുടെ ക്യാപ്ഷൻ ഡിസൈനർ ആകുക എന്നുള്ളതാണ് എൻറെ ഏറ്റവും വലിയ മോഹം.. അതിനുള്ള സാഹചര്യം വീട്ടിലുണ്ടായിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…