നിനക്ക് എപ്പോഴും ഈ ഒരു കിടപ്പ് മാത്രമേ ഉള്ളോടി ഭർത്താവിൻറെ അലർച്ച കേട്ട് അവൾ ചാടി എഴുന്നേറ്റു.. നടുവേദന അസഹ്യമായപ്പോൾ ആണ് അവൾ ഹാളിലെ സോഫയിൽ വന്നു കിടന്നത്.. തീരെ വയ്യാതെ ഇരുന്നിട്ടും കുട്ടികളെ സ്കൂളിൽ അയക്കേണ്ടത് കൊണ്ട് മാത്രം ആണ് അവൾ രാവിലെ തന്നെ എഴുന്നേറ്റത്.. എനിക്ക് 10 മണിക്ക് ഓഫീസിൽ എത്താൻ ഉള്ളതാണ്.. നീ വല്ലതും ചെയ്തു വെച്ചിട്ടുണ്ടോ അവൻറെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടപ്പോൾ ശ്രീദേവിയുടെ ക്ഷീണം എല്ലാം പമ്പ കടന്നു.. നിങ്ങൾ കൈ കഴുകി .
ഇരുന്നോളൂ ഞാൻ ദോശ എടുത്തു കൊണ്ട് വരാം.. ശരീരഭാരം മുഴുവൻ രണ്ടു കൈകളിൽ അർപ്പിച്ച് സോഫയിൽ കുത്തി എഴുന്നേൽക്കുമ്പോൾ വേദന കൊണ്ട് ശ്രീദേവിയുടെ കണ്ണുകളിൽ നിന്ന് വെള്ളം വന്നുകൊണ്ടിരുന്നു.. ഇന്ന് ഓഫീസിൽ നിന്ന് നിങ്ങൾക്ക് നേരത്തെ ഇറങ്ങാൻ പറ്റുമോ.. എനിക്കൊന്ന് ഡോക്ടറെ കാണാൻ പോകണമായിരുന്നു.. ദേവന് വിളമ്പിയാൽ ദോശയിലേക്ക് ചമ്മന്തി വിളമ്പി കൊടുക്കുമ്പോൾ ശ്രീദേവി അവനോട് ദൈന്യതയോട് കൂടി ചോദിച്ചു.. ഞാൻ നേരത്തെ ഇറങ്ങുന്നുണ്ട് പക്ഷേ എനിക്ക് യൂണിയൻ മീറ്റിംഗ് ഉണ്ട്.. നീ ഒരു ഓട്ടോറിക്ഷ പിടിച്ച് പോയിട്ട് വാ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….