ഇപ്പോൾ കേരളത്തിൻറെ മുഴുവൻ അഭിമാനമായി മാറുകയാണ് ദേവിക എന്ന പൊന്നുമോൾ.. തിരുവനന്തപുരം പട്ടം ഗവൺമെൻറ് സ്കൂളിലെ ഒമ്പതാം ക്ലാസുകാരി പാടിയ ഒരു പാട്ട് കേട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള ആളുകൾ ഇപ്പോൾ അഭിനന്ദനവുമായി ഇപ്പോൾ രംഗത്തെ എത്തിയിരിക്കുകയാണ്.. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടു പോലുമില്ലാത്ത ദേവികയുടെ ഈ ഗാനം ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി മാറുകയാണ്.. തിരുവനന്തപുരം തിരുമല സ്വദേശിയായ കുട്ടിയാണ് എസ് എസ് ദേവിക..
ഹിമാചൽ പ്രദേശിന്റെ തനത് നാടോടി ഗാനം അതിമനോഹരമായി പാടിയ ദേവിക ശ്രദ്ധ നേടുന്നത്.. ചെമ്പ കിത്തിനി ധൂർ എന്നുള്ള ഗാനം കേട്ട് ഹിമാചൽ മുഖ്യമന്ത്രി അവിടേക്ക് ഈ പെൺകുട്ടിയെ ക്ഷണിക്കുക വരെ ചെയ്തു.. ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നതിൻറെ ഭാഗമായിട്ടാണ് ടീച്ചറുടെ നിർദ്ദേശത്തെ തുടർന്ന് യൂട്യൂബിൽ കണ്ട് ദേവിക ഈ പാട്ട് പഠിക്കുന്നത്.. എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ അത് നിമിഷനേരം കൊണ്ട് വൈറലായി മാറുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..