ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് താടി എല്ലാം നരച്ചിട്ട് ഒരു ആൾ അങ്ങോട്ടേക്ക് കയറുന്നത്.. ആ ഒരു വ്യക്തിയെ കണ്ടാൽ തന്നെ അറിയാം ആൾക്ക് നല്ല ക്ഷീണം ഉണ്ട് എന്നുള്ളത്.. അയാൾ എൻറെ അപ്പുറത്തെ സൈഡിലുള്ള ഒരു ബെഞ്ചിൽ ഭക്ഷണം കഴിക്കാൻ വേണ്ടിയിരുന്നു.. ഹോട്ടലിലെ ജീവനക്കാരൻ ഇല വെച്ച് ചോറ് വിളമ്പാൻ വേണ്ടി തുടങ്ങുമ്പോൾ അയാൾ ചോറ് വിളമ്പുന്ന വ്യക്തിയോട് ചോദിച്ചു എത്രയാണ് ഒരു ഊണിന്.. അയാളുടെ ചോദ്യം കേട്ടപ്പോൾ ആ ചേട്ടൻ മറുപടി പറഞ്ഞു .
മീൻ അടക്കം 50 രൂപ.. മീൻ ഇല്ലാതെയാണെങ്കിൽ 30 രൂപ.. അയാൾ തൻറെ മുഷിഞ്ഞ പോക്കറ്റിൽ നിന്ന് തപ്പിയെടുത്ത് പത്തു രൂപ നോട്ട് ചേട്ടന് നീട്ടിക്കൊണ്ട് പറഞ്ഞു ഇതു മാത്രമേ എൻറെ കയ്യിൽ ആകെ ഉള്ളൂ.. അതിനുള്ളത് മാത്രം എനിക്ക് തന്നാൽ മതി.. വെറും ചോറ് മാത്രമാണെങ്കിലും എനിക്ക് കുഴപ്പമില്ല.. എനിക്ക് വല്ലാതെ വിശക്കുന്നുണ്ട് അതുകൊണ്ട് തന്നെ വിശപ്പ് മാറ്റാൻ ഉള്ളത് മാത്രം മതി.. ഇന്നലെ ഉച്ചയ്ക്ക് മുതൽ ഞാൻ ഒന്നും കഴിച്ചിട്ടില്ല.. അത് പറയുമ്പോഴേക്കും അയാളുടെ തൊണ്ട വല്ലാതെ ഇടറിയിരുന്നു.. ഹോട്ടലിലെ ചേട്ടൻ മീൻ ഒഴികെ ബാക്കിയുള്ളതെല്ലാം അയാൾക്ക് വിളമ്പി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….