കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കൾ തന്നെയാണ്.. എന്നാൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞ് തന്റെ അച്ഛനെതിരെ കളക്ടർക്ക് പരാതി പറയണമെങ്കിൽ അവൾ ഈ ചെറുപ്രായത്തിൽ എത്രമാത്രം വേദന അനുഭവിച്ചു കാണും.. രണ്ടുവർഷം മുമ്പ് കുട്ടിയുടെ അമ്മ മരിച്ചുപോയിരുന്നു.. തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ വേറെ വിവാഹം കഴിച്ചു.. പക്ഷേ അച്ഛനും രണ്ടാനമ്മയും പെൺകുട്ടിയെ സ്വീകരിക്കാൻ തയ്യാറായില്ല.. അവർ പെൺകുട്ടിയെ വീട്ടിൽ നിന്ന് പുറത്താക്കി.. ആ കുഞ്ഞ് ആവട്ടെ അമ്മാവൻറെ.
കൂടെ താമസിച്ചാണ് പഠിക്കുന്നത്.. പക്ഷേ ഇതിനെതിരെ അല്ല അവൾ പരാതി നൽകിയത്.. തനിക്ക് സ്കൂളിൽനിന്ന് ഉച്ചഭക്ഷണത്തിന് പകരം നൽകുന്ന സാമ്പത്തിക സഹായം പിതാവ് കൈക്കലാക്കിയതാണ് അവളെ ദേഷ്യപ്പെടുത്തിയത്.. അവൾ ആ കുഞ്ഞ് പരാതി നൽകാൻ വേണ്ടി നടന്നതാവട്ടെ 10 കിലോമീറ്റർ.. ആറാം ക്ലാസിൽ പഠിക്കുന്ന വെറും പതിനൊന്നു വയസ്സുള്ള കുട്ടി.. കലക്ടറിനാണ് പെൺകുട്ടി നേരിട്ട് പരാതി നൽകിയത്.. പരാതിയും സ്വീകരിച്ച കളക്ടർ ഉടനെ തന്നെ നടപടിയെടുക്കുകയായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…