ബ്രസീൽ രാജ്യത്തുനിന്ന് അതിശയകരമായ രീതിയിൽ കണ്ടെത്തിയ ജീവികൾ..

അതിശയകരമായ ജീവികളുടെ ആവാസകേന്ദ്രമാണ് ബ്രസീൽ എന്ന് പറയുന്നത്.. ആമസോൺ നദീതടത്തിലെ ഭീകരമായ ജീവികളെക്കുറിച്ച് നമ്മൾ ഇതിനു മുന്നേ വീഡിയോയിൽ സംസാരിച്ചിരുന്നു.. ഈ അടുത്തകാലത്തായിട്ട് ബ്രസീലിൽ നിന്ന് കണ്ടെടുത്ത അതിശയകരമായ കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ് അനാക്കോണ്ട എന്ന് പറയുന്നത്.. ഇത് നമ്മൾ കുറെ ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുണ്ടാവും…

   

ഇവ കൂടുതലായിട്ടും കാണപ്പെടുന്നത് ആമസോൺ നദീതട മേഖലകളിലാണ്.. എന്നാൽ ഈ അടുത്ത് കണ്ടെത്തിയ ഭീമനായ 33 അടി നീളമുള്ള അനാക്കോണ്ടയാണ് ഇവിടെ വീഡിയോയിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്. ഒരുകൂട്ടം തൊഴിലാളികൾ വർക്ക് ചെയ്യുന്ന ഭാഗത്താണ് ഇത് കണ്ടെത്തിയത്.. തുടർന്ന് തൊഴിലാളികൾ ഒരു ക്രെയിൻ ഉപയോഗിച്ച് ഇതിനെ ഉയർത്തുകയായിരുന്നു.. മാത്രമല്ല അവിടെയുള്ള ഒരു പ്രത്യേക രീതിയിലുള്ള ചങ്ങല ഉപയോഗിച്ച് ഈ പാമ്പിനെ ബന്ധിപ്പിക്കുകയും ചെയ്തു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…