ലീന ഇന്നും വന്നിട്ടുണ്ടല്ലോ ആ കമ്മീഷണർ നിന്നെയും തിരക്കിട്ട്.. അയാള് നിന്നെയും കൊണ്ട് പോകുള്ളൂ മോളെ.. അസ്ഥിക്ക് പിടിച്ചിട്ടുണ്ട് കമ്മീഷണർ സാറിനെ നേഴ്സ് കൊച്ചിന്.. നിന്നെയും കൊണ്ട് അയാൾ പോകുകയുള്ളൂ.. നഴ്സിംഗ് സൂപ്രണ്ട് ലതിക മാഡം വന്ന് ലീനയോട് പറയുന്നത് കേട്ടതും വരണ്ട ഒരു ചിരി തെളിഞ്ഞു അവളുടെ ചുണ്ടിൽ.. നീ അങ്ങോട്ട് വാ.. അല്ലാതെ അങ്ങേരു ഇവിടുന്ന് പോവില്ല.. പറഞ്ഞത് കേട്ടിട്ടും ഭാവമാറ്റങ്ങൾ ഒന്നുമില്ലാതെ നിൽക്കുന്ന അവളെ നിർബന്ധിച്ചു കൊണ്ട് കൂടെ കൂട്ടി പുറത്തേക്ക് നടന്നു സൂപ്രണ്ട്. രോഗികളുടെ.
വിശ്രമം മുറിയിലേക്ക് ചെന്നത് കണ്ടു അവൾ വരുന്നതും നോക്കിയിരിക്കുന്ന കമ്മീഷണർ എബിൻ.. തെല്ലിട ചലിക്കാത്ത അവൻറെ മിഴികളിലെ നോട്ടം മുഴുവൻ അവൾക്ക് നേരെയാണ്.. മേരി മാതാ ഹോസ്പിറ്റലിലെ നേഴ്സ് ആയ ലീനയുടെ നേരെ.. ശിരസുയർത്തിപ്പിടിച്ച് അവൻറെ കണ്ണിൽ തന്നെ നോക്കിയാണ് അവളും വരുന്നത് ഒട്ടും പരിഭ്രമമോ പതറലോ ഒന്നുമില്ല.. സാറ് പറഞ്ഞ ആൾ എത്തിച്ചിട്ടുണ്ട്.. വേഗം വിടണേ സാർ.. നഴ്സിംഗ് സ്റ്റാഫ് കുറവാണ് ഇവിടെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക.എം.