ജോലി കഴിഞ്ഞ് വൈകിട്ട് ബാങ്കിൽ നിന്നും വീട്ടിൽ വന്നു കയറിയപ്പോൾ തന്നെ അമ്മയുടെ മുഖത്ത് പതിവില്ലാത്ത ഒരു തെളിച്ചം തോന്നി.. ഒപ്പം എന്തോ അമ്മയ്ക്ക് എന്നോട് പറയാനുണ്ടെന്നും എനിക്ക് മനസ്സിലായി.. ചോദിച്ചപ്പോൾ നീ പോയി മുഖം കഴുകി വാ ഞാൻ ചായ എടുക്കാം എന്ന് പറഞ്ഞുകൊണ്ട് അമ്മ അടുക്കളയിലേക്ക് പോയി.. ആറു വയസ്സുകാരൻ അപ്പു എന്റെ മോൻ അച്ഛൻ ഒപ്പം പറമ്പിലൂടെ നടക്കുന്നത് കണ്ടപ്പോൾ ഞാനും അവരുടെ അടുത്തേക്ക് ചെന്നു.. .
ആഹാ നീ ഇതുവരെ ഫ്രഷ് ആയില്ലേ എന്ന ചോദ്യവുമായി മിനിറ്റുകൾക്കുള്ളിൽ അമ്മ ചായയുമായി അവിടേക്ക് എത്തി.. ചായയും വാങ്ങിയ റൂമിലേക്ക് നടന്ന എന്നെ അനുഗമിച്ച അമ്മയെ ഞാൻ ചോദ്യ ഭാവത്തിൽ നോക്കി.. നീ ഇവിടെ ഇരിക്കാം അമ്മയ്ക്ക് ഒരു കൂട്ടം പറയാനുണ്ട് അതും പറഞ്ഞുകൊണ്ട് സോഫയിൽ അമ്മ എന്നെ പിടിച്ച് അടുത്തിരുത്തി.. .
കേൾക്കുന്നതിനു മുൻപേ നീ ദേഷ്യപ്പെടരുത് എന്ന മുഖവരെയോടു കൂടിയാണ് പറഞ്ഞു തുടങ്ങിയത്.. ശാരദാമ്മയും രാധികയും കൂടെ ഇന്ന് ഇവിടെ വന്നിരുന്നു.. രമേശനും കൂടെ വരണം എന്നുണ്ടായിരുന്നു അത്രേ നമ്മുടെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് അറിയാത്തതുകൊണ്ടാണ് വരാതിരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…