എന്താണ് ഹാർട്ടറ്റാക്ക് നമുക്ക് എല്ലാവർക്കും അറിയാം നമ്മുടെ ഹൃദയം എന്നു പറയുന്നത് ഒരു പമ്പ് ആണ്.. ഈ ഹൃദയത്തിൻറെ പമ്പ് പേശികൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.. ഈ പേശികൾ ഒരു വ്യക്തി അമ്മയുടെ ഉദരത്തിൽ ഇരിക്കുമ്പോൾ മുതൽ ആ വ്യക്തി മരിക്കുന്നതിന്റെ കാലം വരെ നിർത്താതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതാണ്.. ഈ പേശികൾക്ക് ആവശ്യത്തിന് പോഷകാഹാരങ്ങളും അതുപോലെതന്നെ പ്രാണവായു അഥവാ ഓക്സിജനും ലഭിക്കേണ്ടതാണ്…
എങ്കിൽ മാത്രമേ ഈ പേശികൾക്ക് നിർത്താതെ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ.. ഈ പ്രാണവായു നമ്മുടെ പേശികൾക്ക് ലഭിക്കുന്നത് ഹൃദയത്തിലെ രണ്ട് പ്രധാന രക്തധമനികൾക്ക് അകത്തു കൂടെയാണ്.. കൊറോണറി ആർട്ട്റീസ് എന്നാണ് നമ്മൾ ഇതിനെ പറയുന്നത്.. ഈ രക്തക്കുഴലുകൾ ഹൃദയത്തിന്റെ പേശികളുടെ.
പുറത്തുകൂടെ ആണ് സ്ഥിതി ചെയ്യുന്നത്.. ഈ രക്തക്കുഴലുകൾക്ക് അകത്ത് തടസ്സം വന്ന് ആ ഒരു രക്തക്കുഴൽ അടഞ്ഞുപോകുന്ന അവസ്ഥയിൽ ഈ ഹൃദയത്തിൻറെ പേശികൾക്ക് ആവശ്യത്തിന് പ്രാണമായും പോഷക ആഹാരങ്ങളും ലഭിക്കാതെ വരുന്ന ഒരു അവസ്ഥ ആണ് നമ്മളെ ഹാർട്ട് അറ്റാക്കിലേക്ക് നയിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…