അവനും എന്നെ സ്നേഹിച്ചിരുന്നു എന്ന് തിരിച്ചറിഞ്ഞ ആ മൊമെന്റ്.. ഒരു നിമിഷം കൊണ്ട് എന്റെ ലൈഫ് വെറും സീറോ ആണെന്ന് തോന്നി.. ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിൽ അവിടുന്ന് തിരിക്കാൻ നടക്കുമ്പോൾ മുന്നോട്ടുള്ള ജീവിതത്തെ പേടിയോട് കൂടിയാണ് നോക്കി കണ്ടത്.. അവനില്ലാതെ എങ്ങനെയാണ് ഇനിയുള്ള നിമിഷങ്ങൾ ഒക്കെയും.. വെന്ത് വെണ്ണീർ ആവില്ലേ ഞാൻ.. നെഞ്ചിൽ ഇപ്പോഴും താങ്ങാൻ കഴിയാത്ത ഒരു വേദന.. അവൻറെ വിവാഹം കഴിഞ്ഞ് തൊട്ടടുത്ത നിമിഷം തന്നെ എന്തിനാണ് അവൻ ആ സത്യം എന്നോട് തുറന്നു പറഞ്ഞത്…
പറയാതിരിക്കാൻ ആയിരുന്നില്ലേ അവന്.. ആ കണ്ണുകളിൽ നഷ്ടബോധ ആയിരുന്നില്ലേ.. അത്രമാത്രം അവൻ എന്നെ സ്നേഹിച്ചിരുന്നോ.. ഞാൻ സ്നേഹിച്ചത് പോലെ തന്നെ.. റെയിൽവേ സ്റ്റേഷനിൽ ഒഴിഞ്ഞ ഒരു കോണിൽ മുഖംതാഴ്ത്തി ഇരിക്കുമ്പോഴും നവ വരൻറെ വേഷത്തിൽ നിന്ന് തന്നോട് പ്രണയം തുറന്നു പറഞ്ഞവന്റെ മുഖമായിരുന്നു അഞ്ജലിയുടെ മനസ്സിൽ മുഴുവൻ.. മേലാകെ വിയർത്ത് തലയ്ക്ക് കൈ കൊടുത്തിരിക്കുമ്പോൾ ദൂരെ നിന്ന് കേൾക്കുന്ന ട്രെയിനിന്റെ ശബ്ദം അരോചകമായി തോന്നിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…