ചേട്ടാ എഴുന്നേൽക്ക്.. നമ്മുടെ മോൾ വലിയ പെണ്ണായി.. ഒന്ന് എഴുന്നേൽക്കാൻ നമ്മുടെ മോൾ വലിയ പെണ്ണായി.. മദ്യപിച്ച് ലക്ക് കെട്ട് കിടന്നിരുന്ന അയാളുടെ തലച്ചോറിൽ ഒരു ഇടിമുഴക്കം പോലെ ഭാര്യയുടെ വാക്കുകൾ വന്നു പതിച്ചു.. പെട്ടെന്ന് തന്നെ അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അയാൾക്ക് അതിനെ കഴിഞ്ഞിരുന്നില്ല. ഭാര്യ അയാളെ താങ്ങിപ്പിടിച്ച് ഇരുത്തി അയാളുടെ മുഖം കൈ കുമ്പിളിൽ വാരിയെടുത്ത് വീണ്ടും പറഞ്ഞു ചേട്ടാ നമ്മുടെ .
മോള് വലിയ കുട്ടിയായി.. ഭാര്യയുടെ ആ വാക്കുകൾ അയാളെ മദ്യത്തിൻറെ ലഹരിയിൽ നിന്ന് പെട്ടെന്ന് തന്നെ മുക്തനാക്കിയ പോലെ അയാൾക്ക് തോന്നി.. അയാളുടെ വായിൽ നിന്ന് ഒലിച്ചിറങ്ങിയ മദ്യത്തിന്റെ രൂക്ഷഗന്ധം ഉള്ള തുപ്പൽ ഭാര്യ അവളുടെ സാരിത്തുമ്പ് കൊണ്ട് തുടച്ച വൃത്തിയാക്കി.. .
അയാൾ ഭാര്യയുടെ മുഖത്തേക്ക് ഒന്ന് നോക്കി ഇന്നേവരെ അവളുടെ മുഖത്ത് കാണാത്ത സന്തോഷം അയാൾ ആ മുഖത്ത് കണ്ടു.. ഭാര്യയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുന്നത് അയാൾ കണ്ടു.. അത് ദുഃഖത്തിന്റെ കണ്ണുനീർ ആയിരുന്നില്ല താൻ പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ അമ്മ ആയിരിക്കുന്നു എന്ന് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കണ്ണുനീർ ആണെന്ന് അയാൾ തിരിച്ചറിഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…