ഞാൻ പറഞ്ഞ കാര്യം എന്തായി കുഞ്ഞിനെ അഡോപ്റ്റ് ചെയ്യുന്ന കാര്യം ചോദ്യം കേട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അയാൾ അവളെ അടിമുടി നോക്കി നിനക്ക് ഈ ഭക്ഷണം കഴിക്കുന്ന നേരത്ത് തന്നെ കിട്ടിയുള്ളൂ ഇങ്ങനെ ഒരു വിഷയങ്ങൾ മുൻപ് അതിനെക്കുറിച്ച് സംസാരിച്ചപ്പോൾ .
ഞാൻ പറഞ്ഞതല്ലേ എനിക്ക് താല്പര്യമില്ല എന്നും അയാൾ പ്ലേറ്റിലേക്ക് കൈയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചോറ് കുടഞ്ഞുകൊണ്ട് പറഞ്ഞു വർഷം 15 ആയില്ലേ വിശ്വാസം നമ്മൾ ഈ ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങിയിട്ട് ഒരു കുഞ്ഞിന്റെ കളിയും ചിരിയും കാണാൻ ഞാൻ എത്ര കൊതിക്കുന്നുണ്ടെന്ന് അറിയാമോ ഒരു സ്ത്രീയുടെ മനസ്സ് മനസ്സിലാക്കാൻ ഒരിക്കലും കഴിയില്ല.