താമസിക്കുന്ന വീട്ടിലെ ഉറങ്ങുന്ന കിടപ്പുമുറി പോലും സ്വന്തമല്ലാത്ത ഒരു അവസ്ഥ അത് അത്ര ഭീകരമാണെന്ന് അത് നേരിട്ട് അനുഭവിക്കാത്ത ഒരാൾക്ക് മനസ്സിലാവില്ല എത്ര തന്നെ പറഞ്ഞാലും അതൊരു തമാശ മാത്രമായിട്ട് തീരും കേൾവിക്കാരനെ പക്ഷേ അത് അനുഭവിക്കുന്നതിനെ മരണത്തെക്കാൾ .
വേദന ഉള്ളത് ആണ് പറയുമ്പോൾ വല്ലാതെ നോക്കിയിരുന്നു ഡോക്ടർ അരുന്ധതി ഗ്രാമത്തിന്റെ നിഷ്കളങ്കത എല്ലാം അതേപോലെ കിട്ടിയ ഒരു കൊച്ചു പെൺകുട്ടിയാണ് ഗൗരി എന്ന് തോന്നി ഡോക്ടർക്ക് ഭർത്താവിന്റെ വീട്ടിൽ വച്ച് ആത്മഹത്യാശ്രമം നടത്തി ഹോസ്പിറ്റലിലായതാണ് ഗൗരി.