നിനക്ക് എന്നോട് ഇപ്പോൾ ഒരു സ്നേഹവും ഇല്ലാട്ടോ വേണേ ഞാനൊന്ന് തൊട്ടാലോ ഒന്ന് ചുംബിച്ചാലോ എന്റെ നെഞ്ചിനകത്തേക്ക് ഒട്ടിക്കാറിയിരുന്ന അവൾ ആയിരുന്നു നീ എനിക്ക് സ്നേഹിക്കാൻ തോന്നുമ്പോഴും നിനക്ക് എന്നെ സ്നേഹിക്കാൻ തോന്നുമ്പോഴും പരസ്പരം ഒരു അനുവാദം പോലും തേടിയിരുന്നില്ല നമ്മൾ അത്രയേയും ഒരാൾ മറ്റൊരാളിൽ ചേർന്ന് കലർന്നിട്ടുണ്ട് പക്ഷേ ഇപ്പോൾ നീ .
എന്റെ കൂടെ ഒന്ന് കിടന്നിട്ടും മനസൊ ശരീരം ഒന്ന് പങ്കുവെച്ചിട്ടോ ദിവസം എത്രയായി എന്നറിയോ നിനക്ക് എന്തിന് എന്റെ അരികിൽ എന്നോട് ചേർന്നിരുന്നു സംസാരിച്ചാൽ എത്ര നാളായി നീ നിനക്ക് എന്താ പറ്റിയത് എന്താണ് ഈ കുഞ്ഞു തലയിലിട്ട് ചിന്തിച്ചു കൂട്ടുന്നത് എന്നോട് പറഞ്ഞു എന്തെങ്കിലും.