ലോകം മുഴുവനും നടക്കില്ല എന്ന് വിധി എഴുതിയ കാര്യവും നിസാരം ആയി നടക്കും

ദേവന്മാരുടെ എല്ലാം ദേവനാണ് സാക്ഷാൽ മഹാദേവൻ.. സകല ഗ്രഹങ്ങളുടെയും ഈ ജഗത്തിന്റെ തന്നെ നാഥനാണ് ഭഗവാൻ.. ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു കഴിഞ്ഞാൽ നടക്കാത്തതായിട്ട് ഒരു കാര്യവുമില്ല.. ഭഗവാൻ വിചാരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ജീവിതത്തിലെ എത്ര വലിയ നടക്കാത്ത കാര്യങ്ങളാണെങ്കിൽ പോലും അതെല്ലാം തന്നെ നിമിഷം നേരം കൊണ്ട് നടക്കുന്നതായിരിക്കും.. ഭഗവാനെ പ്രാർത്ഥിക്കുന്നത് പലതരത്തിലാണ്..

   

നമ്മൾ ഇതിനുമുമ്പും ഇതിനെക്കുറിച്ചൊക്കെ ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട് അതായത് ഭഗവാനെ ഇഷ്ടപ്പെട്ട കൂവള മാല സമർപ്പിക്കുന്നതിനെ കുറിച്ച്.. അതുപോലെതന്നെ ഭഗവാനെ ഏറെ പ്രിയപ്പെട്ട ധാര നടത്തുന്നത്.. ധാര നടത്തിയാൽ നമുക്ക് ഉണ്ടാവുന്ന ഗുണങ്ങൾ എന്നിവയെ കുറിച്ച് ഒക്കെ നമ്മൾ ഇതിനു മുമ്പ് പല വീഡിയോസിലൂടെയും സംസാരിച്ചിട്ടുണ്ട്..

എന്നാൽ നമ്മുടെ ഏതൊരു വലിയ ആഗ്രഹങ്ങളും നടത്താനായിട്ട് ഭഗവാനെ ഉപാസിക്കാൻ ഏറ്റവും നല്ല വഴിപാട് എന്താണ് എന്നുള്ളതിനെ കുറിച്ച് ഒരുപാട് ആളുകൾ എന്നോട് ചോദിച്ചിരുന്നു.. അപ്പോൾ അവർക്കെല്ലാവർക്കും ഉള്ള ഒരു ഉത്തരം ആയിട്ടാണ് ഇന്ന് ഇവിടെ ഈ വീഡിയോ ചെയ്യുന്നത്.. ഭഗവാനോട് നമ്മുടെ ദുഃഖങ്ങളും സങ്കടങ്ങളും എല്ലാം അറിയിക്കാനും നമ്മുടെ ആഗ്രഹ സഫലീകരണത്തിനും ഏറ്റവും ഉത്തമമായ വഴിപാട് എന്ന് പറയുന്നത്.

പിൻവിളക്ക് ആണ്.. ശിവക്ഷേത്രത്തിൽ വിഗ്രഹത്തിന് പിന്നിൽ ആയിട്ട് ഒരു വിളക്ക് സ്ഥാപിച്ചിരിക്കുന്നത് നിങ്ങൾ എല്ലാവരും ചിലപ്പോൾ കണ്ടിട്ടുണ്ടാവും.. പ്രത്യേകിച്ച് ശിവക്ഷേത്രങ്ങളിൽ പോയി തൊഴുതുന്ന ആളുകൾക്ക് എല്ലാവർക്കും ഇതിനെക്കുറിച്ച് അറിയാം.. ഇതിനെയാണ് നമ്മൾ പിൻവിളക്ക് അല്ലെങ്കിൽ പിറക് വിളക്ക് എന്നൊക്കെ പറയാറുള്ളത്.. 8 അല്ലെങ്കിൽ 16 സംഖ്യകളിൽ ആയി കണ്ണാടികൾ മുറിച്ച് ചേർത്തുവച്ച് ഒരു പുഷ്പത്തിന്റെ ആകൃതിയിൽ വെച്ചുകൊണ്ട് ആ ഒരു വിളക്കിന് പിന്നിൽ ആയിട്ട് ഒരു കണ്ണാടിയും സ്ഥാപിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…