ബസ്സിനുള്ളിൽ കയറിയിരുന്ന് പുറം കാഴ്ചകൾ നോക്കിക്കൊണ്ട് രുദ്ര ഇരുന്നു.. ഇത് തന്റെ ജീവിതത്തിലെ അവസാന യാത്ര ആണ്.. അവസാനത്തെ കൂടിക്കാഴ്ചയും.. തന്റെ സന്തോഷങ്ങളും സങ്കടങ്ങളും കുത്തിക്കുറിക്കാനായി സോഷ്യൽ മീഡിയയിൽ താൻ തനിക്ക് നൽകിയ പേര് ആണ് രുദ്ര എന്നുള്ളത്.. അങ്ങനെ ഒരു സാഹിത്യ ഗ്രൂപ്പിൽ കൂടി പരിചയപ്പെട്ട ആളാണ് വസുദ.. തൻറെ വിഷമങ്ങൾ എല്ലാം കേൾക്കുന്ന ഒരാൾ.. അച്ഛൻ മരിച്ച ശേഷം.
അമ്മയും ഞാനും ദാരിദ്ര്യത്തിലും അതുപോലെ കടബാധ്യതകളിലും ആയിരുന്നു.. അവിടുന്ന് ഞങ്ങൾക്ക് സഹായവുമായി എത്തിയത് അമ്മയുടെ അകന്ന ബന്ധത്തിൽ ഉള്ള പ്രകാശ് ആണ്.. അയാൾ പിന്നീട് എനിക്ക് പപ്പ ആയി മാറി.. അച്ഛൻ ഉണ്ടാക്കിവെച്ച കടങ്ങളെല്ലാം അയാൾ തീർത്തു.. പുതിയ വീട് വെച്ചു.. തന്നെയും അമ്മയെയും പപ്പ വളരെ നല്ലതായിട്ടാണ് നോക്കിയത്.. തനിക്ക് ഒരു അനുജത്തി കൂടെ ഉണ്ടായി.. പിന്നീട് മുഴുവൻ.
സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു.. താൻ വലുതായത് മുതലാണ് പപ്പയുടെ സ്വഭാവവും മാറിത്തുടങ്ങിയത്.. ഞാൻ ബസ്സിൽ പോകാം എന്ന് പറഞ്ഞാലും കാറിൽ കോളേജിൽ കൊണ്ടുവിടാം എന്നു പറയും.. കാറിൽ കയറിയാൽ അനാവശ്യമായി എൻറെ ശരീരത്തിൽ തൊടുന്നതും പിടിക്കുന്നതും ആണ്.. അമ്മ അയാളെ സ്വന്തം ദൈവത്തെ പോലെയാണ് കാണുന്നത്.. അമ്മയോട് പറയാൻ കഴിയില്ല.. ഞാൻ പറഞ്ഞാൽ ആരും ഒട്ടും അത്.
വിശ്വസിക്കുകയും ചെയ്യില്ല.. സമൂഹത്തിൽ ഒരുപാട് അറിയപ്പെടുന്ന ഒരു വ്യക്തി.. അതിൽ ഉപരി ഒരു മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്.. പലപ്രാവശ്യം അമ്മയോട് പറയാൻ തുടങ്ങിയിട്ട് വേണ്ട എന്ന് വെച്ചു.. അമ്മ എപ്പോഴും പറയാറുണ്ട് പപ്പാ ഇല്ലായിരുന്നുവെങ്കിൽ നമ്മൾ പണ്ടേ ആത്മഹത്യ ചെയ്തിട്ടുണ്ടാവും എന്ന്.. അത്രയും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വെച്ചിട്ടാണ് അച്ഛൻ പോയത്.. പോരാത്തതിന് അമ്മയും ഞാനും വാടകവീട്ടിൽ ഒറ്റയ്ക്കാണ് താമസം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….